കാസറഗോഡ് ഉപജില്ലാ കലോത്സവം വിജയകരമായി സമാപിച്ചു ,കലോത്സവം വന്‍വിജയമാക്കിയ എല്ലാവര്ക്കും പ്രോഗ്രാം കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

Friday, 21 November 2014

കാസറഗോഡ് സബ്‌ജില്ലാ കലോല്‍സവത്തിന് സ്കൂളുകളില്‍ നിന്നും  എന്‍ട്രി ലഭിച്ചതില്‍ പലതിലും കുട്ടികളുടെ പേരിലും മറ്റും തെറ്റുകള്‍ സംഭവിച്ചതായി കാണുന്നു. എല്ലാ സ്കൂളധികൃതരും Print out പരിശോധിച്ച് , തിരുത്തലുകള്‍ ഉണ്ടെങ്കില്‍ മാത്രം അക്കാര്യം അറിയിക്കണം.
Name, class , sex, item, item code എന്നിവയില്‍ മാറ്റമുണ്ടെങ്കില്‍ അക്കാര്യം sankarkeloth@gmail.com എന്ന വിലാസത്തില്‍ അറിയിക്കണം. ഏതെങ്കിലും കുട്ടിയുടെ ഇനം കൂട്ടിച്ചേര്‍ക്കണമെങ്കിലും ചെയ്യാം. ബന്ധപ്പെട്ട അദ്ധ്യാപകന്റെ പേരും മൊബൈല്‍ നമ്പറും നല്‍കേണ്ടതാണ്.
നവംബര്‍ 22 ശനിയാഴ്ച 4 മണി വരെ ലഭിക്കുന്ന മെയില്‍ അടിസ്ഥാനമാക്കി മാറ്റം വരുത്തുന്നതാണ്.
പിന്നീട് യാതൊരു മാറ്റവും സാധിക്കില്ല എന്നറിയിക്കുന്നു. ( ശാസ്ത്രോല്‍വത്തിനും ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ജില്ലാ മേളയ്ക്കു ശേഷം പല സ്കൂളധികൃതരും തിരുത്തല്‍ ആവശ്യവുമായി വരുന്നുണ്ട്. മത്സരത്തില്‍ വിജയിച്ചാല്‍ മാത്രം തിരുത്തിയാല്‍ മതിയല്ലോ എന്ന് കരുതി എന്നാണ് അവരില്‍ പലരും പറയുന്നത്. സോഫ്റ്റ്‌വെയറില്‍, ഇതിന് അനുമതിയില്ലാത്തതിനാല്‍, അവ സാധിച്ചിട്ടില്ല. സംസ്ഥാന  മത്സരവേദിയില്‍ച്ചെന്ന് തിരുത്തല്‍ വരുത്തുക എന്നത് എളുപ്പമല്ല എന്ന് മനസ്സിലാക്കുമല്ലോ? )
Sign ചെയ്ത പ്രിന്റൗട്ട് രജിസ്ട്രേഷന്‍ സമയത്ത് പ്രോഗ്രാം കമ്മറ്റി കണ്‍വീനറെ ഏല്‍പ്പിക്കേണ്ടതാണ്.
REGISTRATION NOV 26 പത്തുമണി മുതല്‍  GHSS KASARAGOD ല്‍ നടക്കുന്നതാണ് .

No comments:

Post a Comment